ന്യൂഡൽഹി: ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ ജുഡീഷ്യൽ മേൽനോട്ടം ഉറപ്പാക്കിക്കൊണ്ട് സുപ്രീം കോടതിയുടെ സുപ്രധാന വിധി. സിറ്റിംഗ് എംപിമാർ/എംഎൽഎമാർ അല്ലെങ്കിൽ മുൻ എംപിമാർ/എംഎൽഎമാർ എന്നിവർക്കെതിരായ കേസുകൾ ഹൈക്കോടതിയുടെ വ്യക്തമായ അനുമതിയില്ലാതെ പിൻവലിക്കാനാവില്ലെന്ന് സുപ്രീം കോടതി ആവർത്തിച്ചു.
മുൻ എംപി ബാൽ കുമാർ പട്ടേലിനെതിരായ കേസിലെ നടപടികൾ റദ്ദാക്കണമെന്ന അപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കരോളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. ......
ന്യൂഡൽഹി: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മുൻഗണനാ വിഭാഗങ്ങൾക്കുള്ള ഭക്ഷ്യധാന്യ വിതരണം നിലയ്ക്കുമെന്ന ആശങ്കകൾക്ക് വിരാമം. സംസ്ഥാനത്തിന്റെ ഈ പ്രഖ്യാപനം പൊതുവിതരണത്തിൽ യാതൊരു മാറ്റവും വരുത്തില്ലെന്ന് കേന്ദ്ര ഭക്ഷ്യ–പൊതുവിതരണ മന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി. ......
ന്യൂഡൽഹി: ചില കമ്മ്യൂണിസ്റ്റ് ചരിത്രകാരൻമാരുടെ സ്വാധീനമാണ് അയോദ്ധ്യ തർക്കം വലുതാക്കുന്നതിന് കാരണമായതെന്ന് ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ മുൻ റീജിയണൽ ഡയറക്ടർ കെ കെ മുഹമ്മദ്. 1976-ൽ നടന്ന ബാബറി മസ്ജിദ് ഖനനത്തിൽ താനും പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ......
ഹൈദരാബാദ്: പ്രമുഖ ആനിമേറ്റഡ് വിനോദ നിർമ്മാതാക്കളായ ഗ്രീൻ ഗോൾഡ് ആനിമേഷൻ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരു 24x7 ചാനലായ 'ഗ്രീൻ ഗോൾഡ് ടിവി' പുറത്തിറക്കി. പരസ്യ പിന്തുണയുള്ള സൗജന്യ സ്ട്രീമിംഗ് ടെലിവിഷൻ വിഭാഗത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ ഇന്ത്യൻ സ്റ്റുഡിയോകളിലൊന്നാണ് ഗ്രീൻ ഗോൾഡ്. ......
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെക്കുന്നതിൽ ഇടനിലക്കാരനായത് ജോൺ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി. പദ്ധതിയെച്ചൊല്ലിയുണ്ടായ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുസർക്കാരുകളെയും ബന്ധിപ്പിച്ച വ്യക്തിയായ ബ്രിട്ടാസിന്റെ പങ്കിനെ തുറന്നു പറഞ്ഞ മന്ത്രി, ജോൺബ്രിട്ടാസിനെ അഭിനന്ദിക്കുകയും ചെയ്തു.
കേരളം സർവസമ്മതത്തോടെയാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചത്. ......
തിരുവനന്തപുരം: ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയും പ്രശസ്ത അഭിഭാഷകനുമായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിന്റെ ജന്മദിനമായ ഡിസംബർ 3, രാജ്യത്ത് ദേശീയ അഭിഭാഷക ദിനമായി ആചരിക്കുന്നു. ......
ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം. അതേസമയം, കോൺഗ്രസിന് നേരിട്ടത് വലിയ തിരിച്ചടിയാണ്.......
ഒരുകാലത്ത് ഇന്ത്യൻ പാദരക്ഷ വ്യവസായത്തിലെ മുൻനിരക്കാരായിരുന്നു ബാറ്റാ ഇന്ത്യക്ക് അടിപതറുന്നു. ന്യൂജനറേഷൻ പാദരക്ഷാ കമ്പനികളുടെ വ്യാപനമാണ് ബാറ്റയുടെ പ്രതാപത്തിന് മങ്ങലേൽപ്പിച്ചത്. ......
ഹൈദരാബാദ്: ഹിന്ദുദൈവങ്ങളേക്കുറിച്ചുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശം വിവാദമാകുന്നു. ഹിന്ദുമതത്തിലെ ബഹുദൈവാരാധനയെ വിമർശിച്ച് നടത്തിയ പ്രസംഗമാണ് വിവാദമായത്. ......
കോൺഗ്രസ്സ് ഹൈക്കമാണ്ട് തീരുമാനിക്കുമ്പോൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശിവകുമാറിന്റെ സദാശിവനഗറിലെ വസതിയിലെത്തി പ്രാതൽ കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......